പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി. പെണ്‍കുട്ടിയെ പമ്പയില്‍ വെച്ച് വനിതാ പോലീസ് തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.
ആചാര ലംഘനം നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് സംഘപരിവാര്‍ സംഘടനകളും അറിയിച്ചിരുന്നു. പോലീസ് തന്നെ പരിശോധന നടത്തി തിരിച്ചയക്കുന്നതിനാല്‍ ഇത്തവണ പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ് പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
Content Highlights: sabarimala-The 12-year-old girl-detained
Share this Article
Related Topics