പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി.
സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീപ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല ആചാരങ്ങള്‍ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
മണ്ഡല ഉത്സവത്തിനായി ഇന്ന് നടതുറക്കും. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധന തുടരുന്നുണ്ട്. എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കും. നിലയ്ക്കല്‍വരെയാണ് തീര്‍ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ വാഹനം പാര്‍ക്കുചെയ്ത് നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസില്‍ തീര്‍ഥാടകര്‍ക്ക് പമ്പയിലെത്താം.
content highlights: sabarimala-Ten young women have been sent back-police
Share this Article
Related Topics