കോഴിക്കോട്: ബിന്ദു അമ്മിണി ശബരിമല ദര്‍ശനത്തിനായി എത്തിയത് മന്ത്രി എ.കെ ബാലനുമായി ചര്‍ച്ച നടത്തിയ ശേഷമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇത് സര്‍ക്കാര്‍ ഗൂഢാലോചനയാണ്. കഴിഞ്ഞ വര്‍ഷത്തെ കളങ്കം കഴുകി കളയാനുള്ള നാടകത്തിന്റെ ഭാഗമാണ് ഇന്നത്തെ സംഭവങ്ങളെന്നും കെ.സുരേന്ദ്രന്‍ mathrubhumi.com നോട് പറഞ്ഞു.
അവിശ്വാസികളെ തിരച്ചയക്കുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമം. തൃപ്തി ദേശായിയും സി പി എം വനിതാ നേതാക്കളുമായി നല്ല ബന്ധമുണ്ട്. സര്‍ക്കാര്‍ തന്നെ അവിശ്വാസികളെ കൊണ്ടു വരികയാണ്. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ എ.കെ ബാലനുമായി ബിന്ദു എന്ത് ചര്‍ച്ചയാണ് നടത്തിയതെന്ന് എ.കെ ബാലന്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയത്താണ് ഒരു സംസ്ഥാന മന്ത്രിയെ വന്ന് കാണുകയും ശബരിമലയിലേക്ക് വരുന്നതും. ഇതാണ് സംശയത്തിന് കാരണം. ശബരിമലയില്‍ പോവേണ്ടവര്‍ എന്തിനാണ് പോലീസ് ആസ്ഥാനത്ത് വന്നത്. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sabarimala-Bindu Ammini discussions with AK Balan-Says K.Surendran-BJP
Share this Article
Related Topics