പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യബില്ലുകൊണ്ട് പ്രയോജനമില്ലെന്ന് ശബരിമല കര്‍മസമിതി. ഇവര്‍ കഴിഞ്ഞതവണയും എം.പിമാരായിരുന്നുവെന്നും അതിനാല്‍ നിലവിലെ അവരുടെ നടപടികളിലൂടെ അയ്യപ്പഭക്തരെ വഞ്ചിക്കാനാവില്ലെന്നും കര്‍മസമിതി നേതാവ് കെ.പി. ശശികല പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇക്കാര്യത്തില്‍ പ്രമുഖ അഭിഭാഷകരുമായും ഹൈന്ദവ ആചാര്യന്മാരുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും കെ.പി.ശശികല വ്യക്തമാക്കി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ശബരിമല വിഷയമാണെന്ന് അവര്‍ തന്നെ കണ്ടെത്തിയതായും കര്‍മസമിതിയോഗം വിലയിരുത്തി.
ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ച സാഹചര്യത്തിലാണ് കര്‍മസമിതി വ്യാഴാഴ്ച യോഗം ചേര്‍ന്നത്.
Content Highlights: sabarimala women entry; sabarimala karma samithi meeting and kp sasikala
Share this Article
Related Topics