തിരുവനന്തപുരം: സര്‍ക്കാരിന്റെ അഭിപ്രായത്തിന് അടിപ്പെട്ട് നിലപാട് സ്വീകരിക്കില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. പുന:പരിശോധന ഹര്‍ജി കൊടുക്കേണ്ടതില്ലെന്ന് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സാവകാശ ഹര്‍ജിയാണ് കോടതിയില്‍ നല്‍കിയതെന്നും വിധി എന്തായാലും നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറിലെ സുപ്രീംകോടതി വിധിയെക്കുറിച്ചാണ് കോടതി ദേവസ്വംബോര്‍ഡിനോട് ചോദിച്ചത്. കോടതിവിധി അംഗീകരിക്കുന്നതായും വിവേചനം പാടില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. നിലവിലെ വിധി അംഗീകരിക്കും എന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്. അതാണ് കോടതിയെ അറിയിച്ചത്- പദ്മകുമാര്‍ വ്യക്തമാക്കി.
യുവതീപ്രവേശനത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ഇന്നത്തെ അഭിപ്രായം കോടതി വിധിയുമായി ബന്ധപ്പെട്ട അഭിപ്രായമാണ്. കോടതിയിലെ വാദങ്ങളെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിയശേഷം അതിനെസംബന്ധിച്ച് പറയാം. നേരത്തെയുള്ള വിധി നടപ്പിലാക്കാനുള്ള സാവകാശത്തെക്കുറിച്ചാണ് കോടതിയില്‍ പറഞ്ഞത്. വിശ്വാസികളായവര്‍ ശബരിമലയില്‍ കയറണമെന്നാണ് ബോര്‍ഡിന്റെ നിലപാട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും കുംഭമാസ പൂജയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: sabarimala women entry review petition hearing in supreme court,devaswom board president a. padmakumar's response
Share this Article
Related Topics