കൊച്ചി: ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ അത് രേഖാമൂലം എഴുതിനല്‍കണമെന്ന് തൃപ്തി ദേശായി. ശബരിമലയില്‍ പോകാനാകില്ലെന്ന് രേഖാമൂലം എഴുതിനല്‍കിയാല്‍ തങ്ങള്‍ മടങ്ങിപ്പോകാമെന്നും തൃപ്തി ദേശായി പോലീസിനെ അറിയിച്ചു.
ഇക്കാര്യത്തില്‍ രേഖാമൂലം മറുപടി നല്‍കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തുടര്‍ന്ന് സംരക്ഷണം നല്‍കാനാകില്ലെന്ന കാര്യം എഴുതിനല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി പോലീസിനെ അറിയിച്ചു. ഇനി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് ലഭിച്ചാല്‍ കൊച്ചി സിറ്റി പോലീസ് രേഖാമൂലമുള്ള മറുപടി തൃപ്തി ദേശായിക്ക് നല്‍കും. പോലീസിന്റെ മറുപടി ഔദ്യോഗികമായി ലഭിച്ചാല്‍ ഇതുമായി തൃപ്തി ദേശായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കേണ്ടതില്ലെന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഇക്കാര്യം തൃപ്തി ദേശായിയെ അറിയിക്കുകയും ചെയ്തു. തിരികെ മടങ്ങാന്‍ വിമാനത്താവളത്തിലെത്തിക്കാന്‍ സംരക്ഷണം നല്‍കാമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
Content Highlights: sabarimala: trupti desai wants written explanation from police, police gets legal advice from state attorney
Share this Article
Related Topics