തിരുവനന്തപുരം: വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും ശബരിമല സ്ത്രീപ്രവേശന വിഷയം വിശാലബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടി സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.
സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ്. സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം സുഗമമാക്കാനും അതിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
content highlights: congress leader oommen chandy responds to sabarimala review verdict