തിരുവനന്തരപുരം: കോടതി വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ല എന്നാണ് മനസ്സിലാകുന്നത്. നിലവിലെ അവ്യക്തത മാറാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. യുവതികള്‍ വന്നാല്‍ എന്തു ചെയ്യും എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെയുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി അതേരീതിയില്‍ നില്‍ക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അക്കാര്യത്തില്‍ വ്യക്തത വരണം. മറ്റ് ചില പ്രശ്‌നങ്ങള്‍ ഏഴംഗ ഭരഘടനാ ബെഞ്ചിന് വിട്ടിട്ടുണ്ട്. കുറേ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
നേരത്തെ സ്‌റ്റേ ഇല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ മാറ്റം വരുത്തിയതായി അറിയില്ല. അഞ്ചംഗ ബെഞ്ചിലെ മൂന്നംഗങ്ങളുടെ ഭൂരിപക്ഷ വിധിയിലും നേരത്തെയുള്ള നിലപാട് തിരുത്തിയിട്ടില്ല.
വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബാധിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടും. പ്രഗത്ഭരായ നിയമജ്ഞരോട് ഇക്കാര്യം അന്വേഷിക്കും. ആശയക്കുഴപ്പം പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളു. അഞ്ചംഗങ്ങളില്‍ രണ്ടംഗങ്ങള്‍ വിയോജിച്ചു എന്നാണ് അറിയുന്നത്. അവരില്‍ ഒരാള്‍ കൂടെ ചേര്‍ന്നിരുന്നെങ്കില്‍ സ്ഥിതി മാറുമായിരുന്നുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
content highlights:Pinarayi Vijayan, Sabarimala review verdict, Sabarimala Women Entry, Sabarimala supreme court verdict