ശബരിമല: 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി മണ്ഡലകാലം ഇന്ന് സമാപിക്കും. രാവിലെ പത്തിനും 11.40നും ഇടയില്‍ മണ്ഡലപൂജ നടക്കും. പുലര്‍ച്ചെ മൂന്നുമണിക്ക് നടതുറന്നു. തങ്കഅങ്കി ചാര്‍ത്തിയ അയ്യനെ കാണാന്‍ നിരവധി തീര്‍ഥാടകരാണ് എത്തിയിട്ടുള്ളത്.
രാത്രി 9.50ന് ഹരിവരാസനം പാടി പത്തുമണിക്ക് നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് സമാപനമാകും. 28, 29 തീയതികളില്‍ ദര്‍ശനം ഇല്ല. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ മുപ്പതിന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.
content highlights: sabarimala mandalakalam ends today
Share this Article
Related Topics