പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. കൊട്ടാരക്കര സബ്ജയിലില്‍നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ശബരിമലയില്‍ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റത്തിനാണ് നിലവില്‍ കെ. സുരേന്ദ്രന്‍ ജയിലില്‍ കഴിയുന്നത്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ കേസില്‍ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ഇതിനുപുറമേ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്ണൂരിലും സുരേന്ദ്രനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസില്‍ തിങ്കളാഴ്ച കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രന് ജാമ്യം ലഭിക്കുകയും ചെയ്തു.
Content Highlights: sabarimala issue; court allows jail change for k surendran
Share this Article
Related Topics