ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു.
തിരുവനന്തപുരം വെമ്പായം കുഞ്ചിറ കടുവാക്കുഴി ചെവിട്ടിക്കുഴിയില്‍ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകന്‍ ദിലീപ് കുമാര്‍ (37) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ ദിലീപിനെ കാണാതാവുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ശുദ്ധിക്രിയകള്‍ക്കായി ക്ഷേത്രനട അടച്ചു.
content highlights: sabarimala devotees drowns in ettumanoor temple pond
Share this Article
Related Topics