കൊല്ലം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വേലിയേറ്റ സാധ്യതയുള്ള പുലര്‍ച്ചെ രണ്ട് മുതല്‍ നാല് വരെയും ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയുമുള്ള സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിനാല്‍ തിങ്കളാഴ്ച്ച ഒരുമണി മുതല്‍ ചൊവ്വാഴ്ച്ച ഒരുമണി വരെ മത്സ്യതൊഴിലാളികള്‍ ആരും കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
ഇതിനകം കടലില്‍ പോയിട്ടുള്ള ആളുകള്‍ക്ക് വയര്‍ലെസ് സംവിധാനം ഉള്‍പ്പടെ ഉപയോഗിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്. കേരളത്തിന്റെ തീരദേശ മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
Share this Article
Related Topics