മാതൃഭൂമി- സിഎംഐഡി പ്രളയ പഠനറിപ്പോര്‍ട്ടിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം


1 min read
Read later
Print
Share

'മഹാപ്രളയത്തിന്റെ ഭാഗമായുള്ള കടുത്ത നാശനഷ്ടങ്ങളെ കേരളീയരാകെ നേരിട്ടത് ഒരേ മനസ്സോടെയായിരുന്നു. എല്ലാവരും ഭേദചിന്തകളില്ലാതെ ആപത്തിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അതുകൊണ്ടാണ് ലോകം മുഴുവന്‍ നമ്മെ ശ്രദ്ധിക്കുന്ന നിലയുണ്ടായത്.'

കൊച്ചി: എത്ര വലിയ ആപത്തായാലും ഒരുമയോടെ നിന്നാല്‍ അതിനെ അതിജീവിക്കാന്‍ കഴിയും എന്ന വലിയൊരു പാഠമാണ് പ്രളയകാലം കേരളീയര്‍ക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭൂമിയും സിഎംഐഡിയും സംയുക്തമായി നടത്തിയ പ്രളയ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍കൈയെടുത്ത മാതൃഭൂമിയെ അദ്ദേഹം അഭിനന്ദിച്ചു.

മഹാപ്രളയത്തിന്റെ ഭാഗമായുള്ള കടുത്ത നാശനഷ്ടങ്ങളെ കേരളീയരാകെ നേരിട്ടത് ഒരേ മനസ്സോടെയായിരുന്നു. എല്ലാവരും ഭേദചിന്തകളില്ലാതെ ആപത്തിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അതുകൊണ്ടാണ് ലോകം മുഴുവന്‍ നമ്മെ ശ്രദ്ധിക്കുന്ന നിലയുണ്ടായത്. പ്രളയം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത് എങ്കിലും വിലപിച്ചിരിക്കാതെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ഉണ്ടായത്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഒരു അവസരമായി എല്ലാവരും അതിനെ എടുത്തു.

കേരളത്തിന്റെ പുനര്‍നിര്‍മാണ പദ്ധതി ഫലപ്രദമായ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നു. റീബില്‍ഡ് കേരള എന്ന രീതിയില്‍ വിവിധ ഡിപ്പാര്‍മെന്റുകള്‍ സംയോജിച്ചുകൊണ്ട് വിവിധ മേഖലയിലുള്ള പദ്ധതികള്‍ നടപ്പക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും പദ്ധതി ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ തന്നെയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും റീബില്‍ഡ് കേരള നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മാണത്തിനായി എല്ലാവരുടെയും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നവകേരള നിര്‍മാണത്തിന് വഴികാട്ടിയായി പ്രളയ പഠനറിപ്പോര്‍ട്ട് ഉപയോഗപ്പെടുത്താനാകുമെന്നാണ് മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ഏറ്റവാങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ചടങ്ങില്‍ മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍, അഡ്വ.അനില്‍കുമാര്‍, ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Mathrubhumi and CMID Study on Kerala Flood Leaving no one behind

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019


mathrubhumi

1 min

ലോഡ് ഷെഡ്ഡിങ് ജനദ്രോഹപരം, ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jul 10, 2019