തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് 34 പൈസ കൂട്ടിയപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.35 രൂപയിലെത്തി. ഡീസല്‍ വില ലിറ്ററിന് 73.34 രൂപയുമായി. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെടട്രോല്‍ ഡീസല്‍ നിരക്ക്
തിരുവനന്തപുരം
പെട്രോള്‍- 80.35, ഡീസല്‍-73.34
കൊച്ചി
പെട്രോള്‍ 78.95, ഡീസല്‍- 71.95
കോഴിക്കോട്
പെട്രോള്‍ 79.30,ഡീസല്‍- 72.29
ഇറാനെതിരേയുള്ള അമേരിക്കന്‍ ഉപരോധം പുനസ്ഥാപിച്ചതാണ്ആഗോള വിപണിയില്‍ ഇന്ധന വില കൂടാനുള്ള കാരണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഒപ്പം രൂപയുടെ മൂല്യം ഡോളറിനെതിരേ 68.1 രൂപയായി ഇടിഞ്ഞു.രൂപ ഇടിവിലൂടെ ഇറക്കുമതി ചിലവ് കൂടിയതും വിലവര്‍ധനയ്ക്ക് കാരണമായി.
കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ പ്രതിദിന വില നിര്‍ണ്ണയം നടപ്പാക്കുന്നതില്‍ നിന്ന എണ്ണ കമ്പനികളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും എണ്ണ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തി ആഭ്യന്തര വിപണിയില്‍ എണ്ണ വില വര്‍ധിപ്പിക്കാതിരിക്കാം എന്നതിനുള്ള തെളിവായിരുന്നു ഈ 20 ദിവസവും നടന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എട്ട ദിവസവും തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ച് ആ നഷ്ടം നികത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.
content highlights:record price hike in diesel and petrol