തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണിത്.
സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന സഹകരണ സംഘങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി തടസം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഫീല്‍ഡ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ അറിയിച്ചു.
പൊതു - സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്ക് സര്‍ക്കാര്‍ നേരത്തെതന്നെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
Share this Article
Related Topics