കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് രാഷ്ട്രപതി


1 min read
Read later
Print
Share

ടെക്‌നോ സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം എന്നീ മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നാണ് രാഷ്ട്രപതി വ്യക്തമാക്കിയത്. ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിക്ക് ശിലാസ്ഥാപനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

ടെക്‌നോസിറ്റി രാജ്യത്തിനുതന്നെ അഭിമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ടെക്‌നോ സിറ്റിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോസിറ്റി ശിലാസ്ഥാപനം ഐ.ടി രംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാണ്. ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും. പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം മാര്‍ച്ച് 31 നകം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പള്ളിപ്പുറം, മംഗലപുരം ഭാഗത്ത് ദേശീയപാതയ്ക്ക് ഇരുവശവുമായി 400 ഏക്കറിലാണ് ടെക്നോസിറ്റി പദ്ധതി നടപ്പാക്കുന്നത്. 300 ഏക്കര്‍ ഐ.ടി., ഐ.ടി. അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റിവെച്ചിട്ടുണ്ട്. 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ നോളജ് സിറ്റിയും ഉയരും. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ആദ്യത്തെ ഐ.ടി. കെട്ടിടം പണിതുയര്‍ത്തുന്നത്.

2019-ല്‍ പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമാക്കുന്ന മുറയ്ക്ക് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട, ഇടത്തരം ഐ.ടി. കമ്പനികള്‍ക്ക് ഈ കെട്ടിടത്തില്‍ സ്ഥലം നല്‍കും. നോളജ് സിറ്റിയില്‍ ഗവേഷണവും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം. വിവര സാങ്കേതികവിദ്യയിലെ പുത്തന്‍ പ്രവണതകളായ കോഗ്‌നിറ്റീവ് അനലറ്റിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, സൈബര്‍ സെക്യൂരിറ്റി, ബ്ലോക് ചെയിന്‍, ഇ-മൊബിലിറ്റി, സ്പെയ്സ് സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവയ്ക്ക് ടെക്നോസിറ്റിയില്‍ കൂടുതല്‍ പരിഗണ നല്‍കുമെന്നുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഫോട്ടോ - എസ് ശ്രീകേഷ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മണാലിയിലേക്ക് പോയ മലയാളികള്‍ വഴിയില്‍ കുടുങ്ങിയത് 13 മണിക്കൂര്‍; ഭക്ഷണംപോലും കിട്ടാതെ വലഞ്ഞു

Aug 18, 2019


mathrubhumi

1 min

സ്‌കൂട്ടര്‍യാത്രക്കാരിക്കു നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷകനായി ലോറി ഡ്രൈവര്‍

Jul 9, 2019


mathrubhumi

1 min

മാതൃഭൂമി മുന്‍ ലേഖകന്‍ ആര്‍.ആര്‍.മോഹന്‍ അന്തരിച്ചു

May 31, 2019