തിരുവനന്തപുരം:സ്ത്രീത്വത്തിന് അപമാനകരമായ പരാമര്‍ശം നടത്തിയ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാന്‍മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നവശ്യപ്പെട്ട്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
സ്ത്രീത്വത്തെഅടച്ചാക്ഷേപിക്കുന്നഅപമാനകരമായ പരാമര്‍ശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയില്‍ തുടരാനുള്ളധാര്‍മികാവകാശംനഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. ഇത് സീതാറാംയെച്ചൂരി നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ പ്രഖ്യാപിത നയങ്ങളായജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക,സ്ത്രീശാക്തീകരണത്തിന്ഊന്നല്‍ നല്‍കുക, പൊതു ജീവിതത്തില്‍സംശുദ്ധി നിലനിര്‍ത്തുകതുടങ്ങിയവക്ക് പൂര്‍ണമായും എതിരാണ് മന്ത്രി എം എം മണിയുടെ ഇത്തരംപരാമര്‍ശങ്ങള്‍.
സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തിഅവരുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തടസപ്പെടുത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുക കൂടെയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.
സ്ത്രീകളെ അടിച്ചാക്ഷേപിക്കുന്ന തരത്തില്‍ മന്ത്രി എം എം മണി നടത്തിയഹീനമായ പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തില്‍ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട് കഴിഞ്ഞു. വലിയ അസംതൃപ്തിയാണ് എല്ലാ വിഭാഗം ജനങ്ങളിലും ഈ പരാമര്‍ശം സൃഷ്ടിച്ചിട്ടുള്ളത്.വനിതാ സംഘടനകളെല്ലാം തന്നെ അതി ശക്തമായപ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.
സി പി എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും മണിയുടെഅപമാനകരമായ പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല മന്ത്രി എം എം മണി നേരിട്ട്തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ വെറുതെ ഒരു ഖേദ പ്രകടനം കൊണ്ട് തീരുന്നതല്ല ഈ പരാമര്‍ശത്തിന്റെ ഗൗരവവും, ആഘാതവും. സ്ത്രീത്വത്തിനെതിരെ മണി നടത്തിയ പരാമര്‍ശംഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരംകുറ്റകരമാണ്. ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തിയത് ഭരണഘടനാപരമായി ഉത്തരവാദിത്വം നിറവേറ്റേണ്ട മന്ത്രിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ടപെരുമാറ്റച്ചട്ടങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണ്. നിര്‍ഭാഗ്യവശാല്‍ സി പി എം സംസ്ഥാന നേതൃത്വവും, മുഖ്യമന്ത്രിയും പൊതുജനരോഷം അവഗണിച്ചു കൊണ്ട് മന്ത്രി എം എം മണിയെ സംരക്ഷിക്കുകയാണ്.ഈ സാഹചര്യത്തിലാണ്സി പി എം അഖിലേന്ത്യ സെക്രട്ടറിയെന്ന നിലയില്‍ സീതാറാം യെച്ചൂരി അടിയന്തിരമായി ഇടപെട്ട് മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടത്.