കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് മന്ത്രി കെ.ടി.ജലീലിന് അടിസ്ഥാന വിവരമെങ്കിലും ഉണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാന വിവാദത്തിലെ ജാള്യം മറയ്ക്കാനാണ് തന്റെ മകനെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാല്‍ വീട്ടുകാരെക്കുറിച്ച് പരാമര്‍ശം നടത്തിയത് മോശമായെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് വാങ്ങിയതില്‍ മന്ത്രിക്ക് വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം നടത്തണമെന്ന് മന്ത്രി കെ.ടി.ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എഴുത്തുപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ നേതാവിന്റെ മകന് അഭിമുഖ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചെന്നും ഇതിനായി ഡല്‍ഹിയില്‍ ലോബിയിങ്ങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. നേതാവിന്റെ പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Content Highlights: ramesh chennithala given reply to minister kt jaleel on his allegations
Share this Article
Related Topics