തിരുവനന്തപുരം: ദേശീയ പാതയോരത്തെ പൂട്ടിയ മദ്യാശാലകള്‍ തുറക്കാനുള്ള നീക്കം സര്‍ക്കാരിന്റെ വരാനിരിക്കുന്ന മദ്യനയത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യഥാര്‍ത്ഥ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആളും അര്‍ത്ഥവും നല്‍കിയ ബാര്‍ ഉടമകള്‍ക്ക് നല്‍കുന്ന ഉപകാരസ്മരണയാണ് സര്‍ക്കാരിന്റെ നീക്കം. സുപ്രീം കോടതിവിധി അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്.
സംസ്ഥാനത്ത് ദേശീയപാതതന്നെ ഇല്ലാതായിരിക്കുന്നു. അതിനിടെയും സംസ്ഥാനത്ത് ആറുവരി ദേശീയപാത നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കേരളത്തില്‍ പൂട്ടിയ ഒരുബാറും തുറക്കില്ലെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കിന് ഒരു വിലയുമില്ലെന്ന് തെളിയിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Share this Article
Related Topics