ആലപ്പുഴ: ആരെതിര്‍ത്താലും കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വഴി വില്‍ക്കുന്നത് വിലക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗാജിനാഗി. എന്‍ഡിഎ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.
കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം നടപ്പാക്കും. പശു എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പു സഹമന്ത്രിയാണ് ജിഗജിനാഗി.
അതേസമയം സംഘപരിവാറുമായി ബന്ധമില്ലാത്ത ഹിന്ദുസേന പ്രവര്‍ത്തകര്‍ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ അക്രമം നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സികെ പത്മനാഭന്‍ ആരോപിച്ചു.
പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചുവയ്ക്കാന്‍ സീതാറാം യെച്ചൂരിക്കെതിരെയുള്ള ആക്രമണം സിപിഎം ആയുധമാക്കുകയാണെന്നു സി.കെ. പദ്മനാഭന്‍ പറഞ്ഞു.
Share this Article
Related Topics