കൊച്ചി: കേരളത്തില്‍ പലയിടത്തും വേനല്‍മഴയെത്തി. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ പലഭാഗങ്ങളിലും ബുധനാഴ്ചയും മഴ ലഭിച്ചു. കഴിഞ്ഞദിവസം രാത്രിയിലും തെക്കന്‍ജില്ലകളില്‍ പരക്കെ മഴ പെയ്തിരുന്നു.
മഴയോടൊപ്പം കാറ്റും ഇടിമിന്നലുമുണ്ടായി. അതിനിടെ കൊച്ചിയില്‍ ഇടിമിന്നലേറ്റ് യുവതിയും സഹോദരീപുത്രനും മരിച്ചു. പുത്തന്‍കുരിശ് വെട്ടിക്കലില്‍ മണ്ടോത്തുകുഴി ലിസി(49) ഇവരുടെ സഹോദരിയുടെ മകന്‍ അലക്‌സ്(15) എന്നിവരാണ് മരിച്ചത്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്തെ പലഭാഗങ്ങളിലും വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Content Highlights: rain and thunder storm in kerala, two dies in kochi
Share this Article
Related Topics