കൊച്ചി: ജയില്‍ അധികൃതരുടെ ഭീഷണിയെ തുടര്‍ന്നും പള്‍സര്‍ സുനിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നുമാണ് നടന്‍ ദിലീപിന് കത്തെഴുതിയതെന്ന് സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍. എന്നാല്‍ എന്തിനാണ് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതെന്ന ചോദ്യത്തിന് വിപിന്‍ലാല്‍ മറുപടി നല്‍കിയില്ല.
കാക്കനാട് മജിസ്‌ട്രേട്ട് കോടതിയില്‍വെച്ച് മാധ്യമങ്ങളോടാണ് വിപിന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞു. കേസില്‍ ഗൂഢാലോചനയുണ്ട് എന്നാല്‍ ദിലീപിന് പങ്കുണ്ടോയെന്ന് അറിയില്ലെന്നും വിഷ്ണു പറഞ്ഞു. കേസിനെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നല്‍കുന്നത്.
അതിനിടെ, പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചു നല്‍കിയ വിഷ്ണു, ജയിലില്‍നിന്ന് ഫോണ്‍ ഉപയോഗിച്ച വിപിന്‍ലാല്‍ എന്നിവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കോയമ്പത്തൂരില്‍നിന്ന് മോഷണംപോയ മൊബൈലാണ് പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതിനാല്‍ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തതോടെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
പോലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യവും കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.