പ്രതിഷേധം കനക്കുന്നു: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതിക്കായി


2 min read
Read later
Print
Share

2017ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 13-ന് 13 വയസ്സുകാരിയെയും മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതുവയസ്സുകാരിയെയും വീട്ടിലെ ഒരേ കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട്: വാളയാറിലെ സഹോദരിമാര്‍ക്ക് നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം കേരളമാകെ പടരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടികളും വിദ്യാര്‍ഥി-യുവജനസംഘടനകളും പ്രക്ഷോഭത്തിന്റെ പാതയിലാണ്.

സമൂഹമാധ്യമങ്ങളില്‍ ഡിപിയായും പ്രതിഷേധ ആഹ്വാനങ്ങളും നിറയുന്നു. നീതിക്കായി എങ്ങും നിലവിളി ഉയരുകയാണ്‌.

2017ലാണ് കേസിനാസ്പദമായ സംഭവം. ജനുവരി 13-ന് 13 വയസ്സുകാരിയെയും മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതുവയസ്സുകാരിയെയും വീട്ടിലെ ഒരേ കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുവരും ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെത്തുടര്‍ന്നാണ് അന്വേഷണവും അറസ്റ്റും നടന്നത്. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്.

നടന്മാരായ പൃഥ്വിരാജ്, ടോവിനോ തോമസ്, സന്തോഷ് കീഴാറ്റൂര്‍, നടി മായാ മേനോന്‍ തുടങ്ങിയവരും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ലൈംഗികപീഡനം നടന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും ആത്മഹത്യയാക്കി മാറ്റുന്നത് ഉന്നതരെ രക്ഷിക്കാനാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. യു.ഡി.എഫ് നേതാക്കളുടെ സംഘം പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാളയാറിലെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം യു.ഡി.എഫ്
കണ്‍വീനര്‍ ബെന്നി ബെഹനാന്‍ മാധ്യമങ്ങളോടു പ്രതികരിക്കുന്നു.
മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. വാളയാറില്‍ നൂറുമണിക്കൂര്‍ സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ സി.ബി.ഐ അന്വേഷണം വേണം. പട്ടികജാതി കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനുമെല്ലാം പ്രതിസ്ഥാനത്താണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയുടെ 100 മണിക്കൂര്‍ സത്യഗ്രഹം കുമ്മനം രാജശേഖരന്‍
ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: ഷഹീര്‍ സി.എച്ച്
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചാണ് പോലീസ് നീക്കിയത്.

കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫും സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി.

content highlights: protests demanding justice for walayar sisters death

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

ഖനനം പൂര്‍ത്തിയായി, കോട്ടയില്‍നിന്ന് കിട്ടിയത് 35950 പീരങ്കിയുണ്ടകള്‍

Dec 21, 2015


Cartoon

1 min

ചിരിച്ചെപ്പ് തുറക്കാം, ഒരു ക്ലിക്കിൽ; ഓൺലൈൻ കാർട്ടൂൺ പ്രദർശനത്തിന് തുടക്കം

Oct 25, 2021