കൊച്ചി: വീടുകളില്‍ വച്ചു നടക്കുന്ന പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും മദ്യം വിളമ്പുന്നതിന് എക്സൈസ് വകുപ്പിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി.
വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച സ്വകാര്യഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വീട്ടില ആഘോഷചടങ്ങിനിടെ മദ്യം വിളമ്പുന്നതിന് എക്‌സൈസ് അനുമതി നിഷേധിച്ച ഒരു വ്യക്തിയാണ് ഇതുസംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പുന്നത് അനുമതി നല്‍കിയെങ്കിലും മദ്യം വില്‍ക്കുന്നത് ഉത്തരവില്‍ ഹൈക്കോടതി കര്‍ശനമായി വിലക്കിയിട്ടുണ്ട്.
നിലവില്‍ സ്വകാര്യചടങ്ങുകളില്‍ മദ്യം വിളമ്പണമെങ്കില്‍ എക്സൈസ് വകുപ്പില്‍ പണം അടച്ച് പ്രത്യേക പെര്‍മിറ്റ് നേടണം.
Share this Article
Related Topics