രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി


1 min read
Read later
Print
Share

വൈകുന്നേരം ആറിന് ടാഗോര്‍ തിയേറ്ററിലാണ് നഗരസഭ സംഘടിപ്പിക്കുന്ന പൗരസ്വീകരണം.

തിരുവനന്തപുരം: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 2.50ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്.

പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിക്ക് രാഷ്ട്രപതി ഇന്ന് തുടക്കം കുറിക്കും. അവിടുത്തെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പാര്‍ച്ചന നടത്തും. ടാഗോര്‍ തീയേറ്ററില്‍ നഗരസഭയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് പൗരസ്വീകരണം നല്‍കും.

ശനിയാഴ്ച രാവിലെ 9.45-ന് പ്രത്യേകവിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. രാവിലെ 11-ന് കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30-ന് ഡല്‍ഹിയിലേക്കു മടങ്ങും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മാതൃഭൂമി ഓഫീസ് ആക്രമണം: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jun 25, 2016


mathrubhumi

3 min

സി.ഡി കിട്ടിയില്ല: പോലീസ് സംഘം മടങ്ങുന്നു

Dec 10, 2015


mathrubhumi

1 min

ഒന്നാം മാറാട് കേസിലെ 12 പ്രതികളെ വെറുതെ വിട്ടു

Nov 27, 2015