തിരുവനന്തപുരം: ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ എംപിമാരും എംഎല്‍എമാരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരനും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും അഭ്യര്‍ത്ഥിച്ചു.
ഇതിനായി എല്ലാവരും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സഹകരിക്കണം. ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭാവാത്മകവും പുരോഗമനാത്മകവുമായ മാറ്റങ്ങള്‍ക്കൊത്ത് നീങ്ങാനും ക്രിയാത്മകമായ പങ്ക് വഹിക്കാനും കേരളത്തിലെ എംഎല്‍എമാരും എംപിമാരും തയ്യാറാകുമെന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നാടിന്റെ ആവശ്യമാണ്. ആ നിലയ്ക്ക് ഭാരത ജനതയുടെ ഇച്ഛാശക്തിയെ ഉയര്‍ത്തിപ്പിടിക്കുന്ന രാംനാഥ് കോവിന്ദ് എന്തുകൊണ്ടും രാഷ്ട്രപതിയാകാന്‍ യോഗ്യനാണ്. സമകാലിക സംഭവ വികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിജയം നാടിന്റെ പരിവര്‍ത്തനത്തിന് ഉതകുമെന്ന് ഉറച്ച് വിശ്വസിക്കാം. ഭാരതത്തിന്റെ വിധി നിര്‍ണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ അനുകൂലിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
Share this Article
Related Topics