തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന ഇല്ല; കത്തിന് പോലീസ് മറുപടി നല്‍കില്ല


By മിഥുന്‍ സുരേന്ദ്രന്‍, മാതൃഭൂമി ന്യൂസ്

2 min read
Read later
Print
Share

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന് തൃപ്തി നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: ശബരിമലദര്‍ശനത്തിനെത്തുമ്പോള്‍ സുരക്ഷ ആവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായി അയച്ച കത്തിന് പോലീസ് മറുപടി നല്‍കില്ല. എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തിക്കും ഉറപ്പാക്കും. തൃപ്തിക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് പോലീസ് നിലപാട്.

മണ്ഡലകാലാരംഭത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് തുടങ്ങിയവര്‍ക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകള്‍ക്കൊപ്പം നവംബര്‍ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരള പോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണര്‍ക്കും കത്തിന്റെ പകര്‍പ്പു സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്.

33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയില്‍ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ തനിക്ക് മുന്നൂറോളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശബരിമല കയറാന്‍ ശ്രമിച്ചാല്‍ വെട്ടി നുറുക്കിക്കളയുമെന്നും തിരിച്ച് മഹാരാഷ്ട്രയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നുമാണ് ഭീഷണി. ഈ ഭീഷണികള്‍ പരിഗണിച്ച് തങ്ങള്‍ക്ക് മതിയായ പോലീസ് സുരക്ഷ ഒരുക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ തൃപ്തി ദേശായി ആവശ്യപ്പെട്ടു. വിമാനമിറങ്ങുമ്പോള്‍ത്തന്നെ അതിക്രമമുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് അവിടം മുതല്‍ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തില്‍നിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസില്‍ താമസവും ഏര്‍പ്പെടുത്തണം. സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് ആവശ്യം.

അതേസമയം ശബരിമലയിലെ സുരക്ഷ വിലയിരുത്താന്‍ ഡി ജി പി ലോക്‌നാത് ബെഹ്‌റ വ്യാഴാഴ്ച ശബരിമലയിലെത്തും.

content highlights: Kerala police will not give reply to Trupti desai's letter demanding protection during sabarimala visit

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മണാലിയിലേക്ക് പോയ മലയാളികള്‍ വഴിയില്‍ കുടുങ്ങിയത് 13 മണിക്കൂര്‍; ഭക്ഷണംപോലും കിട്ടാതെ വലഞ്ഞു

Aug 18, 2019


mathrubhumi

1 min

സ്‌കൂട്ടര്‍യാത്രക്കാരിക്കു നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷകനായി ലോറി ഡ്രൈവര്‍

Jul 9, 2019


mathrubhumi

1 min

മാതൃഭൂമി മുന്‍ ലേഖകന്‍ ആര്‍.ആര്‍.മോഹന്‍ അന്തരിച്ചു

May 31, 2019