തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു അന്വേഷണം. ഡ്രൈവര്‍ അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ബാലഭാസ്‌കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു അച്ഛന്റെ പരാതിയിലെ ആരോപണം. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു സാക്ഷികളുടെ മൊഴി. ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘത്തെയും ഇതിനായി നിയോഗിച്ചിരുന്നു.
ഇതിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടത്. പാലക്കാടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുത്. ഈ ഡോക്ടറെയും ഭാര്യയെും പോലീസ് ചോദ്യം ചെയ്തു. ഇവരുമായി ബാലഭാസ്‌കറിന് എട്ട് ലക്ഷം രൂപയുടെ ഇടപാട് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ബാലഭാസ്‌കര്‍ ഇവര്‍ക്ക് പണം കടം നല്‍കുകയായിരുന്നു. ഈ തുക ഇവര്‍ ബാലഭാസ്‌കറിന് തിരിച്ച് നല്‍കിയിരുന്നു. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് പരിശോധിക്കുകയുണ്ടായി. ഇതില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസ് നിലപാട്.
content highlights: Balabhaskar, probe, financial transactions, police
Share this Article
Related Topics