പോലീസ് ശ്വാനവിഭാഗം ശക്തിപ്പെടുത്തുമെന്ന് ഡിജിപി


പട്രോളിങ് വിഭാഗങ്ങളിലേക്ക് നായകളെ നല്‍കാനും അവയ്ക്കും മറ്റുവിഭാഗങ്ങളിലുളള നായകള്‍ക്കും വിദഗ്ദ പരിശീലനം നല്‍കാന്‍ പോലീസ് വകുപ്പ് തീരുമാനിച്ചത്

തിരുവനന്തപുരം: കേരള പോലീസിന്റെ ശ്വാനവിഭാഗം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

വിദേശരാജ്യങ്ങളിലുളളതുപോലെ പട്രോളിങ് ഡ്യൂട്ടിക്കും ഇനി ശ്വാനവിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കുറ്റകൃത്യ സീനില്‍ നിന്നുമുളള സൂചനകളനുസരിച്ച് കുറ്റവാളിയെ പിന്തുടരുന്ന ട്രാക്കര്‍ വിഭാഗം, സ്ഥോടക വസ്തുക്കള്‍ കണ്ടെത്തുന്ന സ്‌നിഫര്‍ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലുളള നായകളാണ് ഇപ്പോള്‍ പോലീസ് സേനയിലുളളത്.

ഇതിന് പുറമേയാണ് പട്രോളിങ് വിഭാഗങ്ങളിലേക്ക് നായകളെ നല്‍കാനും അവയ്ക്കും മറ്റുവിഭാഗങ്ങളിലുളള നായകള്‍ക്കും വിദഗ്ദ പരിശീലനം നല്‍കാന്‍ പോലീസ് വകുപ്പ് തീരുമാനിച്ചത്. ഇതിനായി ബി.എസ്.എഫിന്റെ സഹായം തേടുമെന്നും ബെഹ്‌റ അറിയിച്ചു.

ഇതോടൊപ്പം പുതുതായി നായ്കുട്ടിക്കളെ വാങ്ങാനും പോലീസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ട്രാക്കര്‍, സ്‌നിഫര്‍ എന്നീ ജോലികള്‍ക്കായി ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തിലുളള നായ്ക്കള്‍ക്കും പട്രോളിങ്ങിനായി റോട്ട് വീലര്‍ വിഭാഗത്തിലെ നായകള്‍ക്കും മുന്‍ഗണന നല്‍കുമെന്നും പോലീസ് വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022