പാലക്കാട്: വാളയാര്‍ കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സി.പി.എം നേതാവ് പി.കെ ശ്രീമതി. പ്രോസിക്യൂഷന്‍ പ്രതികള്‍ക്കു വേണ്ടി മറ്റു പലരുമായി ഒത്തുകളിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെയും ബന്ധുക്കളെയും മഹിളാ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ശ്രീമതി.
പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി എന്നാണ് മനസിലാവുന്നത്. കേസില്‍ പുനരന്വേഷണമോ തുടരന്വേഷണമോ വേണം. പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്കെതിരെ വാദിക്കേണ്ട പ്രോസിക്യൂഷന്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിട്ടില്ലെന്നും ശ്രീമതി ചൂണ്ടിക്കാണിച്ചു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണിത്. മരണാനന്തരമെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണം. പെണ്‍കുട്ടികള്‍ക്ക് നീതികിട്ടിയെന്ന് അവരുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസം തോന്നുന്ന വിധിയുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
content highlights: Walayar Case
Share this Article
Related Topics