തൊടുപുഴ: താന്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥിരംചെയര്‍മാനാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും നിലവില്‍ താത്കാലിക ചെയര്‍മാന്‍ മാത്രമാണെന്നും പി.ജെ. ജോസഫ്. എന്നാല്‍ അത് അംഗീകരിക്കാന്‍ ചിലര്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇക്കാര്യത്തില്‍ സമവായമായില്ലെങ്കില്‍ സംസ്ഥാനകമ്മിറ്റി വിളിക്കാന്‍ തയ്യാറാണെന്നും പി.ജെ. ജോസഫ് പറഞ്ഞു.
പി.ജെ. ജോസഫ് പാര്‍ട്ടി ചെയര്‍മാനാണെന്ന് കാണിച്ച് ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. അന്നും ഇന്നും ജോയ് അബ്രഹാം കമ്മീഷന് കത്തയച്ചിട്ടില്ല. ചെയര്‍മാന്‍ മരിച്ചുപോയെന്ന് കമ്മീഷനെ അറിയിക്കണം. അക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ തന്നെയാണ് കത്ത് നല്‍കിയത്. താന്‍ സ്ഥിരംചെയര്‍മാനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. താത്ക്കാലിക ചെയര്‍മാനാണ്. അത് അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഹൈപവര്‍ കമ്മിറ്റിയിലും സമവായമായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കാനും തയ്യാറാണ്- പി.ജെ. ജോസഫ് വിശദീകരിച്ചു.
ജോസ് കെ മാണി വിഭാഗത്തിനാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷമെന്നത് തെറ്റാണ്. പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സമവായത്തിലൂടെ വേണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മിക്ക ജില്ലാ കമ്മിറ്റികളും അത് എഴുതി ഒപ്പിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Pj Joseph's Explanation about Kerala Congress Controversy
Share this Article
Related Topics