തിരുവനന്തപുരം: പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ പി.ജെ. ജോസഫിന് അധികാരമില്ലെന്ന് ജോസ്.കെ മാണി പറയുന്നത് താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടു കൊണ്ടാണെന്ന് പി.ജെ. ജോസഫ്.
ജോസ് കെ മാണി തെറ്റില്‍നിന്ന് തെറ്റിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ ഞങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ ചിഹ്നം വേണ്ട, അല്ലാതെ ജയിച്ചു കൊള്ളാം എന്നു പറഞ്ഞ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതേ ശൈലിയിലാണ് ജോസ് കെ.മാണി ഇപ്പോഴും മുന്നോട്ടു പോകുന്നതെന്നും ജോസഫ് ആരോപിച്ചു.
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരുമെന്ന കട്ടപ്പന സബ് കോടതിവിധിയോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു ജോസഫ്. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയിരുന്നു.
കോടതിവിധിയില്‍ ദൈവത്തിന് നന്ദി പറയുന്നെന്നും ജോസഫ് പറഞ്ഞു. കേരളാ കോണ്‍ഗ്രസിലേക്ക് എല്ലാവരും മടങ്ങിവരികയാണ്. കേരളാ കോണ്‍ഗ്രസ് എം ഒന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: pj joseph responds after kattappana court rejects jose k mani's appeal
Share this Article
Related Topics