നടന്നത് അനധികൃത യോഗം; ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് ആള്‍ക്കൂട്ടം - പി.ജെ ജോസഫ്


1 min read
Read later
Print
Share

പോഷക സംഘടന ഭാരിവാഹികള്‍ തന്നോടൊപ്പമാണ്. അടുത്ത ചെയര്‍മാനെ തിരഞ്ഞെടുക്കുന്നവരെ തനിക്ക് തന്നെയാണ് ചെയര്‍മാന്റെ അധികാരമെന്നും പി.ജ ജോസഫ് വ്യക്തമാക്കി.

തൊടുപുഴ: കേരള കോണ്‍ഗ്രസ് പിളര്‍ന്നെന്ന കാര്യം അംഗീകരിച്ച് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ജോസ് കെ മാണിയെ ചെര്‍മാനായി തിരഞ്ഞെടുത്തത് വെറും ആള്‍ക്കൂട്ടമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നു നടന്നത് അനധികൃത യോഗമാണ്. യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിക്ക് പുറത്തായെന്നും ജോസഫ് പറഞ്ഞു.

പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ചേ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ പത്ത് ദിവസം മുന്‍പേ നോട്ടീസ് വേണം. അതുണ്ടായില്ല. തിരഞ്ഞെടുപ്പിന് റിട്ടേര്‍ണിങ് ഓഫീസര്‍ ഉണ്ടായിരുന്നില്ല. യോഗത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആള്‍ക്കൂട്ടമാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

യോഗം വിളിക്കാനുള്ള അവകാശം ചെയര്‍മാനോ ചെയര്‍മാന്റെ ചുമതല വഹിക്കുന്ന ആള്‍ക്കോ ആണ്. തികച്ചും അനധികൃതമായ യോഗമാണ് നടന്നത്. അവിടെ ഉണ്ടായ തീരുമാനങ്ങള്‍ നിലനില്‍ക്കില്ല. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയിക്കഴിഞ്ഞു. അവരില്‍ പലരും തിരിച്ചുവരും.

എവിടെയെങ്കിലും ആളുകൂടി ചെയര്‍മാനെ തിരഞ്ഞെടുത്താല്‍ അതൊന്നും അംഗീകരിക്കില്ല. പാര്‍ട്ടി പിളര്‍ന്നിരിക്കുന്നു. പോഷക സംഘടന ഭാരിവാഹികള്‍ തന്നോടൊപ്പമാണ്. അടുത്ത ചെയര്‍മാനെ തിരഞ്ഞെടുക്കുന്നവരെ തനിക്ക് തന്നെയാണ് ചെയര്‍മാന്റെ അധികാരമെന്നും പി.ജ ജോസഫ് വ്യക്തമാക്കി.

Content Highlights: PJ Joseph, Jose K Mani, Kerala Congress (M)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഗോവയില്‍ നാവികസേനാ വിമാനം തകര്‍ന്ന് വീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

Nov 16, 2019


mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

'ചോരയും നീരും ഊറ്റിയെടുത്ത് ഒടുവില്‍ ചണ്ടികളാക്കി'; കാണാതിരിക്കരുത് ഈ കണ്ണീരും പരാതിയും

Dec 18, 2018