രാഹുലിന്റെ സ്ഥാനാർഥിത്വം: കോണ്‍ഗ്രസ്സ് നല്‍കുന്നത് എതിരാളി ബിജെപിയല്ല എന്ന സന്ദേശം- മുഖ്യമന്ത്രി


തീരുമാനം ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോണ്‍ഗ്രസ്സ് സ്വയം ആലോചിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ബിജെപിയല്ല ഇടതുപക്ഷമാണ് എതിരാളി എന്ന സന്ദേശം കോണ്‍ഗ്രസ്സ് രാജ്യത്തിന് നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇടതുപക്ഷത്തോടാണ്. ഇതിലൂടെ ദേശീയ തലത്തില്‍ എന്ത് സന്ദേശമാണ് കോണ്‍ഗ്രസ്സ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

"ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് പ്രധാനമാണ്. ബിജെപിക്കെതിരേയുള്ള ശക്തമായ നീക്കമാണ് രാജ്യത്തെ മതനിരപേക്ഷതയില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടികള്‍ കൈക്കൊള്ളുന്നത്. ഉത്തര്‍പ്രദേശിലെ പ്രധാന ശക്തി ബിഎസ്പിയും എസ്പിയുമാണ്. അമേഠിയടക്കമുള്ള രണ്ട് സീറ്റുകള്‍ യുപിയിലെ ഏറ്റവും പ്രധാന ശക്തിയായ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സിനായി മാറ്റിവെച്ചിട്ടുണ്ട്. അതവരുടെ മഹത്വം.

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ പ്രധാന ശക്തിയേത്. കേരളത്തിലെ പ്രധാന ശക്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. കേരളത്തില്‍ ബിജെപിയോട് മത്സരിക്കനല്ല രാഹുൽ ഗാന്ധി വരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് മത്സരിക്കാനാണ് വരുന്നത്. ഈ നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേരുന്നതാണോ എന്ന് കോണ്‍ഗ്രസ്സ് സ്വയം ആലോചിക്കേണ്ട കാര്യമാണ്", പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നത് തിരഞ്ഞെടുപ്പിന് ശേഷമല്ലേ തീരുമാനിക്കാനാവൂ എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

content highlights: Pinarayi Vijayan on Rahul gandhi candidateship in Wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram