പിണറായി മന്ത്രിസഭ - മന്ത്രിമാരും വകുപ്പുകളും


1 min read
Read later
Print
Share

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്ത പൊതുമരാമത്ത്, ദേവസ്വം എന്നീ സുപ്രധാന വകുപ്പുകള്‍ ഇക്കുറി സിപിഎം തിരിച്ചെടുത്തപ്പോള്‍ നേരത്തെ കൈവശം വച്ചു പോന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് വിട്ടു കൊടുത്തിട്ടുണ്ട്.

തിരുവനന്തപുരം: അന്തിമവകുപ്പ് വിഭജനം പൂര്‍ത്തിയാക്കി പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അല്‍പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിസഭയിലെ 12 പേര്‍ സിപിഎം പ്രതിനിധികളാണ്.

സിപിഐയുടെ നാല് പ്രതിനിധികളും, ജനതാദള്‍(എസ്), എന്‍സിപി, കോണ്‍ഗ്രസ്(എസ്) എന്നീ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ വീതവും മന്ത്രിസഭയിലെത്തും.

വി.എസ് സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാവും അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ഘടകകക്ഷികള്‍ക്ക് വിട്ടു കൊടുത്ത പൊതുമരാമത്ത്, ദേവസ്വം എന്നീ സുപ്രധാന വകുപ്പുകള്‍ ഇക്കുറി സിപിഎം തിരിച്ചെടുത്തപ്പോള്‍ നേരത്തെ കൈവശം വച്ചു പോന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് വിട്ടു കൊടുത്തിട്ടുണ്ട്.

പിണറായി വിജയന്‍ - പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍, ഒപ്പം മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും.

തോമസ് ഐസക് - ധനവകുപ്പ്
ഇ.പി.ജയരാജന്‍ - വ്യവസായം, കായികം
കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി,ദേവസ്വം
എ.കെ.ബാലന്‍ - നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം
കെ.ടി.ജലീല്‍ - തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
പ്രൊഫ.സി.രവീന്ദ്രനാഥ് - വിദ്യാഭ്യാസം
ജി.സുധാകരന്‍ - പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
എ.സി മൊയ്തീന്‍ - സഹകരണം, ടൂറിസം
ജെ.മെഴ്‌സിക്കുട്ടിയമ്മ - ഫിഷറീസ്, പരമ്പരാഗത വ്യവസായം
ടി.പി.രാമകൃഷ്ണന്‍ - എക്‌സൈസ്, തൊഴില്‍
കെ.കെ.ശൈലജ - ആരോഗ്യം,സാമൂഹികനീതി

മാത്യൂ ടി തോമസ് - ജലവിഭവം
എ.കെ.ശശീന്ദ്രന്‍ - ഗതാഗതം, ജലഗതാഗതം
കടന്നപ്പള്ളി രാമചന്ദ്രന്‍ - തുറമുഖം, മ്യൂസിയം,മൃഗശാല

സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍

ഇ.ചന്ദ്രശേഖരന്‍ - റവന്യൂ
വി.എസ്.സുനില്‍ കുമാര്‍ - കൃഷി
കെ.രാജു - വനം വകുപ്പ്, മൃഗസംരക്ഷണം
പി.തിലോത്തമന്‍ - ഭക്ഷ്യ-സിവില്‍ സപ്ലൈസ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

Aug 2, 2018


mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018


mathrubhumi

വീണ്ടും മണിമുഴക്കം: 'സബ് കളക്ടര്‍ വെറും ചെറ്റ'

Apr 23, 2017