കോഴിക്കോട്: മുഖ്യമന്ത്രി ജില്ലയിലൂടെ കടന്നുപോകുന്ന കാരണം പറഞ്ഞ് 63 പോലീസുകാരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. സഞ്ചാര പാതയില്‍ സുരക്ഷ ഒരുക്കാനാണ് അവധി റദ്ദാക്കി പോലീസുകാരെ ജോലിക്ക് നിയോഗിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് നഗരപാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ കടന്ന് പോകുന്ന റൂട്ടില്‍ അതീവ സുരക്ഷ ഒരുക്കിയത്.
ഞായറാഴ്ച്ച പകല്‍ ട്രാഫിക്ക് - ക്രമസമാധാന ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമെയാണ് 63 പേരെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചത്.
കണ്ണൂരില്‍ റെയ്ഡ്ക്കോയുടെ ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെയാണ് മുഖ്യമന്ത്രി കോഴിക്കോട്ട് എത്തുന്നതെങ്കിലും ഉച്ച രണ്ടു മണി മുതല്‍ ഡ്യൂട്ടിക്ക് ആളെ നിയോഗിച്ചു. മുഖ്യമന്ത്രിക്ക് കോഴിക്കോട് പരിപാടികളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.