കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണം ജില്ലാ സെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസ് ആക്രമിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ ഇതിന് മുമ്പോ ശേഷമോ ആകാമായിരുന്നു. ഓഫീസിലേക്ക് കാര്‍ വരുന്നത് റോഡില്‍ നിന്ന് നോക്കി ഊടുവഴിയിലൂടെ ബൈക്കില്‍ പാഞ്ഞെത്തി ബോംബെറിഞ്ഞത് സെക്രട്ടറിയെ തന്നെ ലക്ഷ്യം വച്ചാണ്.
പി മോഹനനെ വധിക്കുക തന്നെയായിരുന്നു ലക്ഷ്യം. ഓഫീസ് അക്രമമായിരുന്നില്ല ഉദ്ദേശം. പി മോഹനനെ വധിച്ച് അതിന്റെ പ്രത്യാഘാതം നാട്ടില്‍ വ്യാപിപ്പിക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം.
ഇതില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും എന്തുവിലകൊടുത്തും അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബോംബേറുണ്ടായ ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Share this Article
Related Topics