തിരുവനന്തപുരം: കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മയം വരുത്താനുള്ള സിപിഎം തീരുമാനത്തില്‍ വിശദീകരണവുമായി പിണറായി വിജയന്‍. വര്‍ഗീയതയെ ചെറുക്കാന്‍ എല്ലാവരുമായും സഖ്യമുണ്ടാക്കും എന്നാല്‍ പൊതു നയമുള്ളവരോട് മാത്രമെ സര്‍ക്കാരുകള്‍ ഉണ്ടാക്കാനുള്ള സഖ്യമുണ്ടാക്കുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസിന്റേത് ജനദ്രോഹപരമായ നയമാണ്. ആ നയത്തില്‍ തന്നെയാണ് അവരിപ്പോഴും നില്‍ക്കുന്നത്. അത് കൊണ്ട് കോണ്‍ഗ്രസ് ഒരു ബദലല്ലെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ അടവു നയം വിശദീകരിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയിട്ടുള്ളത്.
Share this Article
Related Topics