ലാവലിനും കടന്ന് പിണറായി വിജയം


പിണറായി കുറ്റക്കാരനെല്ലെന്ന് സി.ബി.ഐ കോടതി പോലും വിധി പറഞ്ഞിട്ടും തരിമ്പും പിന്നോട്ടില്ലെന്ന നിലാപാടിലുറച്ച് സി.ബി.ഐ ഹൈക്കോടതയില്‍ വീണ്ടും റിവിഷണല്‍ ഹര്‍ജി കൊടുത്തതാണ് ലാവലിന്‍ എന്നതിനെ ഒരിക്കല്‍ കൂടെ സജീവമായി നിലനിര്‍ത്താന്‍ കാരണമായത്.

ലാവലിന്‍ എന്നും പിണറായിക്ക് തലവേദനയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ പോലും തള്ളിപ്പറഞ്ഞുവെന്ന് പിണറായിക്ക് തോന്നലുണ്ടാക്കിയ ഇരുപത് വര്‍ഷത്തോളമായി തന്നെ
ചുറ്റിപറ്റിയ ഗുരുതരമായ ആരോപണം. തടസങ്ങളെല്ലാം വെട്ടിമാറ്റി തന്റേതായ ശൈലിയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പിണറായി പാര്‍ട്ടിയില്‍ ശക്തനായെങ്കിലും ആ വളര്‍ച്ചയുടെ തിളക്കം കുറയ്ക്കുന്നതായിരുന്നു ലാവ്‌ലിന്‍ എന്ന വിടാതെ പിന്തുടര്‍ന്ന ആക്ഷേപം.

പിണറായി കുറ്റക്കാരനെല്ലെന്ന് സി.ബി.ഐ കോടതി പോലും വിധി പറഞ്ഞിട്ടും തരിമ്പും പിന്നോട്ടില്ലെന്ന നിലാപാടിലുറച്ച് സി.ബി.ഐ ഹൈക്കോടതയില്‍ വീണ്ടും റിവിഷന്‍ ഹര്‍ജി കൊടുത്തതാണ് ലാവലിന്‍ എന്നതിനെ ഒരിക്കല്‍ കൂടെ സജീവമായി നിലനിര്‍ത്താന്‍ കാരണമായത്. വാദം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഹര്‍ജിയില്‍ ജസ്റ്റിസ് ഉബൈദ് ഹൈക്കോടതിയിലില്‍ വിധി പറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി വെട്ടിമാറ്റി പിണറായി വിജയന്‍ പുറത്തേക്ക് വന്നിരിക്കുകയാണ്. അതും വിധി പ്രതികൂലമായാല്‍ മുഖ്യമന്ത്രി പദം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ നിന്ന്.

ഇടുക്കി ജില്ലയിലെ ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ എന്നീ വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപണികള്‍ക്കുള്ള കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കിയതിന് സര്‍ക്കാറിന് 375 കോടി നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. ലാവലിന്‍ കാരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്നത്ത വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്ന് മറച്ച് വെച്ചന്നായിരുന്നു പ്രധാന ആരോപണം. ഇടപാടിന് പിണറായി വിജയന്‍ അമിത താല്‍പര്യം കാണിച്ചുവെന്നും കേസുമായി ബന്ധപ്പെട്ട് സിബിഐ റിവിഷണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം, പി.വി അന്‍വര്‍ എല്‍.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട ആരോപണം, തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള അനധികൃത റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള വിവാദം എന്നിവയെല്ലാം കൊണ്ട് സര്‍ക്കാര്‍ പ്രതസന്ധിയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ കൂടെ കോടതിയില്‍ നിന്ന് നിലപാടുണ്ടായാല്‍ അത് വലിയ തിരിച്ചടിയായിരുന്നു പാര്‍ട്ടിക്കുണ്ടാവുക. പ്രതിപക്ഷത്തിന്റെ നിലവിലെ സമരം മുഖ്യമന്ത്രിയുടെ രാജി എന്ന കാര്യത്തിലേക്ക് കൂടെ നീ്ട്ടാന്‍ സാഹചര്യവുമുണ്ടായിരുന്നു. ഈയൊരു നിലയില്‍ നിന്നാണ് ഫിനിക്‌സ് പക്ഷിയെ പോലെ പിണറായി തനിക്കെതിരെയുള്ള തടസങ്ങളെയെല്ലാം തട്ടിമാറ്റി മോചിതനായി പുറത്ത് വരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram