എല്‍.ഡി.എഫിന്റെ വന്‍വിജയത്തിന് കാരണം ബിഡിജെഎസ് - വെള്ളാപ്പള്ളി


1 min read
Read later
Print
Share

''വൃദ്ധനും ക്ഷീണിതനുമായ വി.എസല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടത്''

ചേര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇത്രയേറെ സീറ്റുകള്‍ നേടാന്‍ കാരണം ബിഡിജെഎസിന്റെ പ്രകടനമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

യുഡിഎഫ് വോട്ടുകള്‍ ബിഡിജെഎസ് പിടിച്ചതോടെയാണ് എല്‍ഡിഎഫിന് വിജയം അനായാസമായതെന്ന്‌ അവകാശപ്പെട്ട വെള്ളാപ്പള്ളി, ബിഡിജെഎസ് വളരും തോറും തളരാന്‍ പോകുന്നത് യുഡിഎഫാണെന്നും പറഞ്ഞു.

വൃദ്ധനും ക്ഷീണിതനുമായ വി.എസല്ല കരുത്തനും മിടുക്കനുമായ പിണറായി വിജയന്‍ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ടത്. വിഎസിന് നടക്കാന്‍ പരസഹായം വേണം ഓര്‍മ്മശക്തിയും മോശമാണ്, മലമ്പുഴയില്‍ വിഎസിന്റെ വോട്ട് കുറയുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ താന്‍ പറഞ്ഞിരുന്നു ഒടുവില്‍ ഫലം വന്നപ്പോള്‍ അത് നേരായി.

തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മാത്രമാണ് തന്നെ പ്രചരണത്തിന് ക്ഷണിച്ചതെന്നും വേറെ പാര്‍ട്ടിക്കാരാരും വിളിച്ചില്ലെന്നും പറഞ്ഞ വെള്ളപ്പാള്ളി, മറ്റു പാര്‍ട്ടിക്കാര്‍ വിളിച്ചിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടിയും താന്‍ പ്രചരണത്തിന് പോകുമായിരുന്നുവെന്നും വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പുതിയ ട്രെയിന്‍ സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്‍സിറ്റി സമയങ്ങളില്‍ മാറ്റം

Sep 29, 2016


mathrubhumi

1 min

പിരിച്ചുവിടാനുള്ള തീരുമാനം അഴിമതി കണ്ടുപിടിച്ചതിനുള്ള പ്രതിഫലം- രാജു നാരായണ സ്വാമി

Jun 21, 2019


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018