തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായി നിലകൊളുന്ന കേരളത്തിനെതിരെ ആസൂത്രിതമായ ആക്രമണമുണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കലാപഭൂമിയായി ചിത്രീകരിക്കാനുള്ള ആര്‍.എസ്.എസിന്റേയും ബിജെപിയുടേയും ശ്രമങ്ങള്‍ക്ക് ആത്മാഭിമാനമുള്ള മലയാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് അപൂര്‍വ അനുഭവമായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരത്ത് ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നാലെ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളം സന്ദര്‍ശിച്ചതും ദേശീയ തലത്തില്‍ വാര്‍ത്തയായി. കേരളത്തിനെതിരെ ഇത്തരത്തിലൊരു പ്രചാരണം നടക്കുമ്പോള്‍ ഡല്‍ഹിയിലെ പ്രധാന പത്രങ്ങളില്‍ 'കേരളം ഒന്നാമത്' എന്ന മുഴുപ്പേജ് പരസ്യം നല്‍കി. കേരളത്തിനെതിരെ ഉത്തരന്ത്ര്യയില്‍ നിന്നും ആസൂത്രിത ആക്രമണങ്ങള്‍ നടക്കുന്നതിനേക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ കൂടി പരാമര്‍ശിച്ച് പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.
മലയാളികളുടെ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആസൂത്രിത പ്രചാരണവും ദല്‍ഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്പോണ്‍സേര്‍ഡ് മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടുവെന്നും പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Share this Article
Related Topics