പേരാവൂര്‍ (കണ്ണൂര്‍): ക്രൈസ്തവ മതവിശ്വാസികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് ജോബിന്‍ പാണ്ടംചേരിക്കെതിരെയാണ് കേളകം സ്വദേശിയും സി.പി.എം.പ്രവര്‍ത്തകനുമായ പൗലോസ് ഞാലുവേലില്‍ നല്കിയ പരാതിയില്‍ കേളകം എസ്.ഐ.ടി.വി.പ്രദീഷ് കേസെടുത്തത്.
കഴിഞ്ഞദിവസം രാത്രിയാണ് വിവാദ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രവും തലപ്പാവും ചേര്‍ത്ത് പിണറായിയുടെ മുഖം ഉള്‍പ്പെടുത്തിയാണ് പോസ്റ്റിട്ടത്.പോസ്റ്റ് ഷെയര്‍ ചെയ്ത് പലരും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
മത മേലധ്യക്ഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും കൊന്തമാലയും കുരിശും ഉള്‍പ്പെടുത്തിയ ചിത്രത്തില്‍ വസ്ത്രത്തിന്റെയും തലപ്പാവിന്റെയും നിറം കടും ചുവപ്പിലാണ്.
എന്നാല്‍,മതവികാരം വ്രണപ്പെടുത്തുവാനോ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് പിന്‍വലിച്ചുവെന്നും ജോബിന്‍ പാണ്ടംചേരി പറഞ്ഞു.
Share this Article
Related Topics