കോഴിക്കോട്: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് ഡീലേഴ്‌സ് പ്രഖ്യാപിച്ച സമരം തുടരുന്നു. അര്‍ധരാത്രി ആരംഭിച്ച സമരം 24 മണിക്കൂര്‍ തുടരും. പമ്പുകളുടെ കമ്മിഷന്‍ സംബന്ധിച്ച ധാരണ നടപ്പാക്കാന്‍ എണ്ണക്കമ്പനികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
കേരളത്തെയും സമരം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സപ്ലൈകോയുടെ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ കമ്മിഷന്‍ വര്‍ധന നടപ്പിലാക്കാന്‍ ശുപാര്‍ശ ഉണ്ടായിരുന്നെങ്കിലും കമ്പനികള്‍ ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ലെന്ന് പമ്പുടമകള്‍ ആരോപിക്കുന്നു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നാണ് കമ്മിഷന്‍ വര്‍ധന നടപ്പാക്കുന്നത് ആദ്യഘട്ടത്തില്‍ മാറ്റിവെച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പമ്പുടമകള്‍ പറയുന്നു.
Share this Article
Related Topics