തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്.
ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് ഇടയാക്കുന്നതെന്നാണ് സൂചന. ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയും വര്‍ധിച്ചു. ഏപ്രില്‍ ഒന്നിന് ഡിസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്.
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില-
തിരുവനന്തപുരം- പെട്രോള്‍ 78.57 രൂപ, ഡീസല്‍ 71.49 രൂപ
കോഴിക്കോട്- പെട്രോള്‍ 77.74, ഡീസല്‍ 70.73
തൃശ്ശൂര്‍- പെട്രോള്‍ 77.59, ഡീസല്‍ 70.51
ആലപ്പുഴ- പെട്രോള്‍ 77.80, ഡീസല്‍ 70.76
കൊച്ചി- പെട്രോള്‍ 77.45, ഡീസല്‍ 70.43
പാലക്കാട്- പെട്രോള്‍ 77.91, ഡീസല്‍ 70.79
കണ്ണൂര്‍- പെട്രോള്‍ 77.70, ഡീസല്‍ 70.69
ഇടുക്കി- പെട്രോള്‍ 78.05, ഡീസല്‍ 70.96
കൊല്ലം- പെട്രോള്‍ 78.20, ഡീസല്‍ 71.14
Content Highlights: Petrol price
Share this Article
Related Topics