തിരുവനന്തപുരം: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയാണ്. ഡീസലിന് 74.16 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്.
എന്നാല്‍ വില പിടിച്ചുനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടക തിരഞ്ഞെടുപ്പും ഇന്ധന വില വര്‍ധനയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Share this Article
Related Topics