ന്യൂഡല്‍ഹി: ഇന്ധനവില പിടിച്ചുനിര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രണ്ടര രൂപ കുറച്ചതിനു ശേഷവും പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നു. ശനിയാഴ്ച പെട്രോള്‍ വില 18 പൈസയും ഞായറാഴ്ച 14 പൈസയും വര്‍ധിച്ചു. ഡീസല്‍ വില 29 പൈസ വീതം ശനിയാഴ്ചയും ഞായറാഴ്ചയും വര്‍ധിച്ചു. കേരളത്തിലും ഇന്ന് വിലവര്‍ധനയുണ്ടായി.
വിലക്കുറവ് നിലവില്‍വന്ന ശനിയാഴ്ച ഡല്‍ഹിയില്‍ പെട്രോള്‍ വില 81.50 രൂപയായിരുന്നെങ്കില്‍ ഞായറാഴ്ച അത് 81.82 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഡീസല്‍ വില 73.53 ല്‍നിന്ന് 72.95 ആയി ഉയര്‍ന്നു.
കേരളത്തില്‍ ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 85.16 രൂപയും ഡീസലിന് 78.12 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ യഥാക്രമം 83.82, 77.46 രൂപയും കോഴിക്കോട് യഥാക്രമം 84.08, 77.72 രൂപയുമാണ് വില.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പെട്രോള്‍, ഡീസല്‍ വില രണ്ടരരൂപ കുറച്ചതില്‍ ഒന്നരരൂപ കേന്ദ്ര എക്‌സൈസ് തീരുവയും ഒരുരൂപ എണ്ണക്കമ്പനികളുടെ വിഹിതവുമാണ്. സംസ്ഥാന സര്‍ക്കാരുകളും ഇതേ നിരക്കില്‍ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തില്‍ വില കുറച്ചിരുന്നില്ല.
Content Highlights: Petrol, diesel prices rises, fuel price
Share this Article
Related Topics