തിരുവനന്തപുരം: തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. ഞായറാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 80.87 രൂപയും ഡീസലിന് 73.52 രൂപയുമാണ്. തിരുവനന്തപുരം പെട്രോള്‍- 82.31 രൂപ, ഡീസല്‍- 74.94 രൂപ കോഴിക്കോട് പെട്രോള്‍- 81.23, ഡീസല്‍- 73.86 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.
വില ഉയരുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.
കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധന വില വര്‍ധനയ്ക്ക് ഏതാനും ദിവസങ്ങളില്‍ നിയന്ത്രണമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് വീണ്ടും വിലവര്‍ധന തുടരുകയായിരുന്നു.
ഇന്ധന വില കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലപിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. എന്നാല്‍ എല്ലാ വാഗ്ദാനങ്ങള്‍ക്കുമിടയിലും ഇന്ധന വില കുതിക്കുകയാണ്
Share this Article
Related Topics