തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തിയിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
പുതുതായി ഏര്‍പ്പെടുത്തിയ നാല് ലൈസന്‍സുകള്‍ തല്‍ക്കാലം നടപ്പിലാക്കുന്നില്ലെന്നും പെട്രോള്‍ ഡീലേഴ്‌സിന്റെ ലൈസന്‍സിനായി ഏകജാലക സംവിധാനം നടപ്പാക്കുമെന്നും ചര്‍ച്ചയില്‍ സര്‍ക്കാര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
പമ്പുകള്‍ക്ക് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലാണ് പമ്പുടമകള്‍ സമരമാരംഭിച്ചത്. ലൈസന്‍സുകള്‍ സ്വീകാര്യമല്ലെന്നാണ് എണ്ണക്കമ്പനികളുടെയും നിലപാട്.
ഇന്നലെ അര്‍ധരാത്രി മുതലാണ് പമ്പുടമകള്‍ സമരമാരംഭിച്ചത്. സംസ്ഥാനം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങവേയാണ് സമരം ഒത്തുതീര്‍പ്പായിരിക്കുന്നത്.
പമ്പുടമകളുമായി സര്‍ക്കാര്‍ ഇന്ന് വൈകിട്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
Share this Article
Related Topics