'ഒരു സത്യം ഇപ്പോള്‍ തെളിഞ്ഞു'; ഹൈക്കോടതിയില്‍നിന്ന് നീതി ലഭിച്ചെന്ന് ശരത്ത് ലാലിന്റെ അച്ഛന്‍


1 min read
Read later
Print
Share

'ആളുകളെ കൊന്നൊടുക്കിയിട്ട് ശിക്ഷ ലഭിക്കാതെ പോയാല്‍ ഇവര്‍ ഇത് നാളെയും ആവര്‍ത്തിക്കില്ലേ' - അദ്ദേഹം ചോദിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ടതോടെ ഹൈക്കോടതിയില്‍നിന്ന് നീതി ലഭിച്ചെന്ന് ശരത്ത് ലാലിന്റെ അച്ഛന്‍ സത്യന്‍.

കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കാനായാണ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നവിധത്തിലാണ് ഇതുവരെ അന്വേഷണം നടന്നതെന്നും സത്യന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഇതുവരെയുള്ള അന്വേഷണം ശരിയായരീതിയിലായിരുന്നില്ല, ആ ഒരു സത്യം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. സി.ബി.ഐ. അന്വേഷണം വരുന്നതോടെ യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷ.യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ പോലീസ് പലകളികളും കളിച്ചെന്നും സത്യന്‍ പറഞ്ഞു.

ആളുകളെ കൊന്നൊടുക്കിയിട്ട് ശിക്ഷ ലഭിക്കാതെ പോയാല്‍ ഇവര്‍ ഇത് നാളെയും ആവര്‍ത്തിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു. പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും പ്രതികരിച്ചു.

Content Highlights: periya double murder case; sarathlal's father sathyan's response about highcourt verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019