തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം അറുപത് വയസാക്കണമെന്ന ആവശ്യവുമായി സി പി ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നല്‍കിയ കത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശം.
കഴിഞ്ഞ ഡിസംബറിലാണ് ജോയിന്റ് കൗണ്‍സില്‍ പ്രതിനിധി വിജയകുമാരന്‍ നായര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യവുമായി ധനമന്ത്രിക്ക് കത്ത് നല്‍കിയത്. കത്ത് തുടര്‍നടപടികള്‍ക്കായി ധനകാര്യ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയെന്നാണ് വിജയകുമാരന്‍ നായര്‍ക്ക് ധനമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
തോമസ് ഐസക്ക് വിജയകുമാരന്‍ നായര്‍ക്ക് നല്‍കിയ മറുപടിയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ധനമന്ത്രിയുടെ മറുപടി പ്രതീക്ഷ നല്‍കുന്നതാണെന്നും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ടെന്നും ജോയിന്റ് കൗണ്‍സില്‍ പ്രതിനിധികള്‍ പ്രതികരിച്ചു
content highlights: pension age raising, thomas issac
Share this Article
Related Topics